തെരഞ്ഞെടുപ്പിൽ ഗുരുതര വീഴ്ച ആരോപിച്ച് സ്ഥാനാർഥി ആൻ്റോ ആൻ്റണിയും യുഡിഎഫ് നേതാക്കളും പത്തനംതിട്ട കളക്ടറേറ്റിൽ കുത്തിയിരിപ്പ് സമരം നടത്തുന്നു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് കളക്ടർ സമ്മതിച്ചു. സംഭവത്തിൽ കടുത്ത നടപടിയെടുക്കണമെന്ന് യുഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടു. സസ്പെൻഷനിൽ കുറഞ്ഞ ഒരു നടപടിയും അംഗീകരിക്കില്ല എന്നും യുഡിഎഫ് നേതാക്കൾ ജില്ലാ കളക്ടറെ അറിയിച്ചിട്ടുണ്ട്. ഒരു മണിക്കൂറിനുള്ളിൽ അന്വേഷിച്ച് നടപടിയെടുക്കാമെന്നും ജില്ലാ കളക്ടർ നേതാക്കൾക്ക് ഉറപ്പുനൽകി. നടപടി സ്വീകരിക്കുന്നത് വരെ ആൻ്റോ ആൻ്റണി എംപിയും യുഡിഎഫ് നേതാക്കന്മാരും കളക്ടറേറ്റിൽ കുത്തിയിരിപ്പ് സമരം നടത്തുകയാണ്
Serious failure in the election; Candidate Anto Antony and UDF leaders staged a sit-in at the Collectorate.